പ്രതിഫലം സംബന്ധിച്ച് വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന്, സംവിധായിക നല്കിയ പരാതിയില്‍ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി. നവാസുദ്ദിൻ സിദ്ദിഖി നായകനായി എത്തുന്ന മോതിചൂര്‍ ചക്നചൂര്‍ 10ന് റിലീസ് ചെയ്യേണ്ടതായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായിക ദേബമിത്ര ബിശ്വാല്‍ നിര്‍മ്മാതാക്കളായ വൂഡ്പെക്കര് മൂവിസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം രൂപയായിരുന്നു സംവിധായികയെന്ന നിലയില്‍ പ്രതിഫലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംവിധായികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും താനുമായി തയ്യാറാക്കിയ കരാറില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്നോട്ടുപോകുകയായിരുന്നു- ദേബമിത്ര ബിശ്വാല്‍ പറയുന്നു
അഞ്ച് വര്‍ഷത്തോളമെടുത്താണ് ദേബമിത്ര ബിശ്വാല്‍ ചിത്രത്തിന്റെ കഥ തയ്യാറാക്കിയതെന്നും ചിത്രത്തിന്റെ 90 ശതമാനം ജോലികളും അവരാണ് ചെയ്തത്. അതിനാല്‍ അവര്‍ക്ക് അതിന്റെ അവകാശവുമുണ്ട്- അവരുടെ വക്കീല്‍ ദ്രുതി കപാഡിയ പറയുന്നു
സിനിമയുടെ എഡിറ്റിംഗ് ഘട്ടത്തില്‍ നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ രാജേഷ് ഭാട്യയുമായി സര്‍ഗ്ഗാത്മകമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുസംബന്ധിച്ച് വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. പിന്നീട്, സംവിധായികയെന്ന നിലയിലെ തന്റെ സേവനങ്ങള്‍ അവസാനിപ്പിച്ചുവെന്ന ഇമെയില്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ദേബമിത്ര ബിശ്വാല്‍ കോടതിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സംവിധായികയെന്ന നിലയില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ദേബമിത്ര ബിശ്വാല്‍ പരാതിയില്‍ പറഞ്ഞു
Post Your Comments