
മലയാളത്തില്‍ ഇപ്പോള്‍ താര പുത്രന്മാരുടെ അരങ്ങേറ്റകാലമാണ്. മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖും നായകനാവുന്നു. പത്തേമാരി, കസബ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ വേഷം അവതരിപ്പിച്ച ഷഹീന് നായക നിരയിലേയ്ക്ക് കടക്കുകയാണ്. ‘ഒരു കടത്ത് നാടൻ കഥ’ എന്ന പേരില്‍ ചിത്രം ഒരുക്കുന്നത് പീറ്റര്‍ സാജനാണ്.
നീരഞ്ജനം ഫിലിംസിന്റെ ബാനറിൽ റിതേഷ് കണ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സലിം കുമാർ, സുധീർ കരമന, ബിജുക്കുട്ടൻ, പ്രദീപ് റാവത്ത്, നോബി, കോട്ടയം പ്രദീപ്, അബു സലീം, സാവിത്രി ശ്രീധരൻ, അഞ്ജന അപ്പുക്കുട്ടൻ, ആര്യ അജിത്ത് തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം സിനിമ പ്രദർശനത്തിനെത്തും
വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കുഴൽപണ മാഫിയയുടെ കണ്ണിയായി മാറിയ ആ യുവാവ് ഒരു പകലില്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ശത്രുക്കളുടെ കയ്യിൽ അകപ്പെടുകയും പിന്നീട് സാഹസികമായി രക്ഷപെടുകയും ചെയ്യുന്ന ആ യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
Post Your Comments