GeneralLatest NewsMollywood

ഇതെല്ലാം ചേച്ചി എഴുത്തിനിരിത്തിയ കുഞ്ഞുങ്ങളാണോ? നടി ശോഭനയുടെ വിജയദശമി പോസ്റ്റിനെതിരെ പരിഹാസം

ഇത്തരം കമന്റുകളോടൊന്നും ശോഭന ഇത് വരെ പ്രതികരിച്ചിട്ടില്ല.

വിജയദശമി ആഘോഷിക്കുകയാണ് രാജ്യം. ഈ സമയത്ത് നടി ശോഭന പങ്കുവച്ച പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയാകുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് ശോഭന ആരാധകര്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നത്. വീട്ടിലെ എല്ലാവരുടേയും വിജയദശമി ആശംസകള്‍ എന്നാണ് താരം കുറിച്ചത്.

‘ഇതെല്ലാം ചേച്ചി എഴുത്തിനിരിത്തിയ കുഞ്ഞുങ്ങളാണോ? ‘ ‘ സ്‌നേഹിച്ചാല്‍ തിരിച്ചും സ്‌നേഹിക്കും കടിക്കില്ല വിശ്വസിക്കാം’, ‘ ശോഭന ചേച്ചിയ്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസിലായി’ തുടങ്ങിയ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

എന്നാല്‍ ഇത്തരം കമന്റുകളോടൊന്നും ശോഭന ഇത് വരെ പ്രതികരിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്

shortlink

Related Articles

Post Your Comments


Back to top button