
ബോളിവുഡിന്റെ കിംഗ് ഖാന് ഇപ്പോൾ സിനിമയില്‍ നിന്നും താല്കാലിക ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് . കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സീറോ എന്ന സിനിമയുടെ പരാജയമാണ് ഇതിന് കാരണം. ഇപ്പോഴിതാ ഷാരുഖിന്റെ ഇളയമകന് അബ്രാമിനെ കുറിച്ച് ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് മറുപടി യുമായി എത്തിയിരിക്കുകയാണ് താരം.
എപ്പോഴാണ് അബ്രാമിനൊപ്പം ഒരു സിനിമ ചെയ്യുന്നത്? ബിഗ് ഫാന്‍ ആണെന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന് പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി ഷാരുഖ് പറഞ്ഞ വാക്കുകളായിരുന്നു രസകരം. ‘അബ്രാമിന്റെ ഡേറ്റ് കിട്ടിയാല്‍ ഉടനെ തുടങ്ങുമെന്നായിരുന്നു’ മറുപടി.
ഇത് മാത്രമല്ല ട്വിറ്ററിലൂടെ ആരാധകരുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഷാരുഖ് മറുപടി കൊടുത്തിരുന്നു. ഭാവിയില്‍ തമിഴ് സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. തീര്‍ച്ചയായും ഉണ്ടാവും. എല്ലാ ഭാഷകളും വളരെ മികച്ചതാണ് ഷാരുഖ് പറയുന്നു.
Post Your Comments