മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുതാരങ്ങളും ഒന്നിച്ചപ്പോള്‍ നിരവധി ഹിറ്റുകള്‍ പിറക്കുകയും ചെയ്തു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി എത്തിയതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് ഇക്കാര്യം വ്യക്തമാക്കുകയാണ്.
‘ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം മോഹന്‍ലാല്‍ എന്റെ റൂമില്‍ വന്നു. സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമയില്‍ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹന്‍ലാലും കൂട്ടരും കോട്ടയത്തു നിന്ന് ട്രെയിനില്‍ കയറി ക്രിക്കറ്റ് കളി കാണാന്‍ ചെന്നൈയില്‍ വരികയാണ്. യാത്രക്കാരനായ ഒരു സെലിബ്രിറ്റി ഫിലിം ആക്ടര്‍ ഈ ട്രെയിനില്‍ കയറുന്നു. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജഗതി ശ്രീകുമാറിനെയാണ് ആ വേഷത്തില്‍ ആലോചിച്ചത്. പിന്നീട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഒരു കൊലപാതകക്കേസില്‍ പെടുമ്ബോള്‍ ജഗതി രക്ഷപ്പെടുത്തുന്നതുമാണ് ഉദ്ദേശിച്ചത്.
read also:തന്റെ സ്തനങ്ങളില്‍ ഏതാണ് വലുത്; അടിവസ്ത്രം ധരിക്കാതെയുള്ള ചിത്രങ്ങളുമായി നടി
വളരെ പ്രധാനപ്പെട്ട ഒരു ടിടിആര്‍ റോളും അതിലുണ്ട്. മോഹന്‍ലാല്‍ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് ജഗതിച്ചേട്ടനെ ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനില്‍ കയറുന്ന സെലിബ്രിറ്റിയായി മമ്മൂക്കയെ ആക്കിയാലോ? ഞാന്‍ ഒരു സെക്കന്റ് നിശബ്ദനായി. പിന്നെ പറഞ്ഞു, മമ്മൂക്ക ആയാല്‍ നന്നായിരിക്കും. പക്ഷേ മമ്മൂക്ക അത് ചെയ്യുമോ? എന്തായാലും നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക് എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.
‘അയ്യോ ഞാനില്ല, അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെ കൊണ്ട് പറയിപ്പിക്കാം’. ലാല്‍ പറഞ്ഞു. പക്ഷേ ജോഷിക്കും ഇക്കാര്യം മമ്മൂട്ടിയോട് പറയാന്‍ മടി. ഒടുവില്‍ മമ്മൂക്കയുടെ വായിലിരിക്കുന്ന തെറി കേള്‍ക്കാമെന്ന് വച്ച് ഞാന്‍ തന്നെ കാര്യം പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ജഗതിയുടെ റോള്‍ ഒന്ന് ഡെവലപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞപ്പോഴേ, അതിനെന്താ ചെയ്തേക്കാം. നീ ജോഷിയോട് ഓകെ പറഞ്ഞേക്ക് എന്നു മറുപടി നല്കി.
ഫോണ്‍ വച്ചശേഷം ഞാനും മോഹന്‍ലാലും ജോഷിയും കുറേ നേരം സ്തംഭിച്ച് ഇരിപ്പായി. ഇങ്ങരേ ഇത് സീരിയസായി പറഞ്ഞതാണോ അതോ കളിയാക്കിയതാണോ എന്ന്. എന്തായാലും രാത്രി ജോഷി വീണ്ടും വിളിച്ചതോടെ സംഗതി ഓകെയാണെന്ന് ഉറപ്പിക്കുകയായിരുന്നു’. താരം പങ്കുവച്ചു
Post Your Comments