ബോളിവുഡില്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് സംസാരിച്ച നാല് ഭാഗമുള്ള ആന്തോളജിയായി ഒരുക്കിയ ചിത്രം കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ചിത്രം ഇപ്പോള്‍ മൊഴിമാറ്റം ചെയ്യാനൊരുങ്ങുന്നു. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്ത് മലയാളികളുടെ പ്രിയ താരം അമല പോള്‍ നായിക ആകുമെന്നും റിപ്പോര്‍ട്ട്. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Post Your Comments