ജയ് ശ്രീറാം കൊലവിളിയാക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണൻ. ഇപ്പോഴിതാ ഈ വിഷയത്തിൽ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയി. ‘രാജ്യദ്രോഹക്കത്ത്’ എന്ന പേരിലുള്ള നാല് വരി കവിതയും അടൂര്‍ ഗോപാലകൃഷ്ണന്റയെ കാരിക്കേച്ചറും അടക്കമാണ് സോഹന്‍ റോയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“നാടിന്റെ തിന്മകള് സിനിമ ‘പോലെയാക്കി’ വിലസുന്നയാളാണ് അടൂരെന്ന് ‘പോയറ്റ് ട്രോള്‍’ എന്ന തന്റെ ഹൈക്കു സീരീസിലൂടെ സോഹന്‍ റോയ് വിമര്‍ശിച്ചു. നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്” എന്നാണ് കവിതയില്‍ പറയുന്നത്.
ഫിലിം പാമ്പിന്റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും കവിതയ്ക്കൊപ്പം നല്കിയിരിക്കുന്നു.
Post Your Comments