
മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച നടിയാണ് മിയ ജോര്‍ജ്.
മലയാളത്തിൽ മോഹന്‍ലാല്‍ മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിലഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന വളരെ ഡൗണ്‍ ടു എര്‍ത്തായ വ്യക്തിയാണ് മോഹന്‍ലാലെന്ന് മിയ പറയുന്നു. “ഒരു സീന്‍ എടുക്കുകയാണ്,? ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്. അപ്പോള്‍ ലാലേട്ടന്‍ അതിന്റെ മോഡുലേഷന്‍ മാറ്റി എന്നെ പറഞ്ഞ് കേള്‍പ്പിച്ചു. കേള്‍ക്കുമ്പോള്‍ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല,? മറിച്ച് ഇങ്ങനെ ചെയ്തുകൂടെയെന്ന് ചോദിക്കുകയേയുള്ളു അദ്ദേഹം’- മിയ പറഞ്ഞു.”
Post Your Comments