മലയാളത്തിന്റെ ആദ്യ നൂറുകോടി ചിത്രം പുലിമുരുകന് എത്തിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ മോഹന്‍ലാലുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് ടോമിച്ചന് മുളക് പാടം. വൈശാഖന് ഒരുക്കുന്ന മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ടോമിച്ചന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
“മലയാള സിനിമയില്‍ ചരിത്രം കുറിച്ച പുലിമുരുകന് മൂന്ന് വര്‍ഷം പിന്നിടുമ്ബോള്‍ അങ്ങനെയൊരു ചിത്രം മലയാളികള്‍ക്ക് സമ്മാനിക്കുവാന്‍ സാധിച്ചതില്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഈ അവസരത്തില്‍ പങ്ക് വെക്കുകയാണ്. നൂറ് കോടി, നൂറ്റമ്ബത് കോടി ക്ലബുകളില്‍ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധായകന് വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിര്‍മാണത്തില്‍ ഒരുങ്ങുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കാം.”. അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
Post Your Comments