BollywoodCinemaGeneralLatest NewsNEWS

അച്ഛന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് അമ്മ നൽകിയ സമ്മാനം ; തുറന്ന് പറഞ്ഞ് സാറ അലിഖാൻ

ബോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാറ

ബോളിവുഡിലെ താര പുത്രിയാണ് നടൻ സെയ്ഫ് അലിഖാന്റയെ മകൾ സാറ അലിഖാൻ.
‘കേദാര്‍നാഥ്’ എന്ന ചിത്രത്തിലൂടെയാണ് ഈ താര സുന്ദരി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ബോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാറ.

മാതാപിതാക്കൾ തമ്മിൽ ബന്ധം വേർപിരിഞ്ഞെങ്കിലും അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു സാറ  വെച്ചു പുലർത്തിയിരുന്നത്. സെയ്ഫ് അലിഖാന്റയെ രണ്ടാം ഭാര്യ കരീന കപൂറുമായും സാറക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. ഇപ്പോഴിതാ സെയ്ഫിന്റേയും കരീനയുടേയും വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് സാറ.

“അച്ഛന്‍ കരീനയെ വിവാഹം ചെയ്തപ്പോള്‍ ഞാന്‍ അമ്മക്കൊപ്പം ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചു. അമ്മ ഉടന്‍ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ ഡിസൈനേര്‍സിനെ വിളിച്ച് സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു” എന്നാണ് ഒരു അഭിമുഖത്തിനിടെ സാറ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button