BollywoodCinemaGeneralLatest NewsNEWS

എന്താ ഇത്ര ഗൗരവമെന്ന് മലൈക; പ്രണയിനിക്ക് മറുപടിയുമായി അർജുൻ കപൂറും

അർജുൻ മലൈക ബന്ധം ആരാധർക്ക് അത്ര പ്രിയമുള്ളതായിരുന്നില്ല

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ഇരകളാണ് മലൈക അറോറയും അർജുൻ കപൂറും. ഇരുവരുടെയും  പ്രണയ വാർത്ത പ്രചരിച്ചതിനെ തുടർ‌ന്നാണ് ബോളിവുഡ് കോളങ്ങളിൽ താരങ്ങൾ സ്ഥിര സാന്നിധ്യമായത്.  ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.
എന്നാൽ അർജുൻ മലൈക ബന്ധം ആരാധർക്ക് അത്ര പ്രിയമുള്ളതായിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളിലൂടെ ചില അവസരങ്ങളിൽ ആരാധർ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യുന്നത് അർജുന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

ഓരോ സമയവും ആസ്വദിക്കുക. നിങ്ങളും ഇത് ആസ്വദിക്കണമെന്ന് വിചാരിക്കുന്നു. എന്ന് കുറിച്ചുകൊണ്ട്  സീരിയസ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് അർജുൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് ഷോയിൽ അവതാരകനായി തയ്യാറെടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്. ഈ ചിത്രത്തിന് കമന്റുമായി മല്ലൈക അറോ രംഗത്തെത്തിയിട്ടുണ്ട്.

എന്താ ഇത്ര സീരിയസ് ലുക്ക് എന്നായിരുന്നു മലൈക അറോറയുടെ ചോദ്യം. പ്രണയിനിയ്ക്ക് കൃത്യമായ ഉത്തരവും അർജുൻ കൊടുത്തിട്ടുണ്ട്. ടൈ കെട്ടുന്നതിൽ ഇത്രയും കഷ്ടപ്പാടുള്ള കാര്യമാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാന്ന് അർജുൻ മറുപടി കുറിച്ചു.

അർജുനേക്കാളും 10 വയസ്സിന് മുതിർന്നതാണ് മലൈക. ഇത് ആരാധകരുടെ ഇടയിൽ വലിയ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ നടിയുടെ ആദ്യ വിവാഹവും മറ്റൊരു പ്രശ്നമായി ആരാധകർ ഉയർത്തി കാണിച്ചിരുന്നു.എന്നാൽ ഇത്തരത്തിൽ ഉയർന്നു വരുന്ന പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്നുള്ള നിലപാടിലാണ് താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button