![](/movie/wp-content/uploads/2019/10/mallika-KG.jpg)
പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായ കെ.ജി.ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിലാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് നടി മല്ലിക സുകുമാരന്‍. കെ.ജി.ജോര്‍ജിനെ സന്ദര്‍ശിച്ചശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് താരം സ്ഥിരീകരിച്ചത്. കാക്കാനാട്ടെ സ്വകാര്യ കേന്ദ്രത്തില്‍ ചികില്‍സയിലാണെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അറിയിച്ചു
പക്ഷാഘാതത്തെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്ന കെ.ജി.ജോര്‍ജിനെ ചികില്‍സക്കായാണ് കാക്കാനാട്ടെത്തിച്ചത്. മറവിരോഗമില്ലെന്നും, കഴിഞ്ഞ ഒന്നരമാസത്തെ ചികില്‍സയിലൂടെ മാറ്റമുണ്ടായെന്നും താരം വ്യക്തമാക്കി
Post Your Comments