CinemaGeneralLatest NewsNEWS

പൊതുവേദിയിൽ വിവാഹാഭ്യർത്ഥന; വേദിയേ ദുരുപയോഗം ചെയ്തു!! താരങ്ങള്‍ക്കെതിരെ പരാതിയുമായി മന്ത്രി

നിവേദിത ഗൗഡയോടാണ് വിവാഹാഭ്യർഥന നടത്തിയത്

പൊതു വേദിയിൽ വിവാഹാഭ്യർഥന നടത്തി കന്നഡ യുവ ഗായകൻ ചന്ദൻ ഷെട്ടി. മുൻ ബിഗ് ബോസ് താരമായിരുന്ന ഗായകൻ സഹതാരമായ നിവേദിത ഗൗഡയോടാണ് വിവാഹാഭ്യർഥന നടത്തിയത്. യുവ ദർശന എന്ന സംഗീത പരിപാടിക്കിടെയാണ് ചന്ദൻ ഷെട്ടി നിവേദിതയ്ക്ക് മുമ്പിൽ മുട്ടുകുത്തി നിന്ന്  വിവാഹാഭ്യർഥന നടത്തിയത്.

 

അപ്രതീക്ഷിതമായി വേദിയിൽ നടന്ന സംഭവത്തിൽ നിവേദിത ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ചന്ദന്റെ വിവാഹാഭ്യർഥന സ്വീകരിക്കുകയായിരുന്നു. തന്റെ മനസ്സിലും ഈ ആഗ്രഹം ഉണ്ടായിരുന്നുവെന്നും  നിവേദിത വെളിപ്പെടുത്തുകയും ചെയ്തു. വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നും പറഞ്ഞ താരങ്ങൾ  പ്രേക്ഷകരുടെ അനുഗ്രഹവും സ്വീകരിച്ച ശേഷമാണ് ഇരുവരും വേദി വിട്ടത്.

എന്നാൽ പൊതു വേദിയിലുള്ള ഈ വിവാഹാഭ്യർഥനയെ രൂക്ഷമായി വിർശിച്ച് മന്ത്രി വി സോമണ്ണ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് വിവാഹാഭ്യർഥന നടത്താനുളള സ്ഥലമല്ല ഇതെന്നും പോലീസിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വേദി ദുരുപയോഗം ചെയ്തെന്നും മോശമാണെന്നും കാണിച്ച് മൂന്ന് സ്വകാര്യ പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഈ കാര്യം താൻ സംഘാടകരെ അറിയിച്ചിരുന്നില്ലയെന്നും ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ടാണ് വേദിയിൽ പ്രണയാഭ്യർഥന നടത്തിയതെന്നും ചന്ദൻ പറയുന്നു.

shortlink

Post Your Comments


Back to top button