
ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ താരമാണ് ഊര്‍മിള മതോന്ദ്കര്‍. രാം ഗോപാല്‍ വര്‍മയുടെ രംഗീലയിലൂടെ ഇവർ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയത്. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്സ് സിംബല്‍ എന്ന പട്ടവും രംഗീല ഊര്‍മിളയ്ക്ക് നേടിക്കൊടുത്തു.
ഇപ്പോഴിതാ രംഗീലയ്ക്കൊരു ഭാവഗീതം എന്ന ടാഗ്ലൈനോടു കൂടി ഒരു സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ബ്യൂട്ടിഫുള്‍ എന്നാണ് ചിത്രത്തിന്റയെ പേര്. സിനിമയുടെ വിവരങ്ങള്‍ രംഗീലയുടെ സംവിധായകന് രാംഗോപാല്‍ വര്‍മയാണ് പുറത്തുവിട്ടിരിക്കുന്നത്.
അഗസ്ത്യ മഞ്ജുവാണ് ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ടി. നരേഷ് കുമാർ, ടി. ശ്രീധര്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പാര്‍ഥ സുരി, നൈന ഗാംഗുലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അഡൾട്സ് ഒണ്‍ലി വിഭാഗത്തിലാണ് ഒരുക്കുന്നത്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Post Your Comments