മലയാളത്തിന്റെ പ്രിയനായിക മഞ്ജു നായികയാവുംമ തമിഴ് ചിത്രമാണ് അസുരന്. ധനുഷ് നായകനാകുന്ന ഈ വെട്രിമാരന് ചിത്രത്തില്‍ ഒരു സിനിമാകൊട്ടകയില്‍ ആര്‍പ്പുവിളികള്‍ക്കു നടുവില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്ന രംഗമുണ്ട്. മലയാളത്തിലും തമിഴിലും ഒരുകാലത്ത് പ്രേക്ഷകപ്രീതി നേടിയ നടന് ശ്രീനാഥ് ആണ് അതിലെ നായകന്. അകാലത്തില്‍ വിടവാങ്ങിയ ശ്രീനാഥിനെ അസുരനില്‍ കണ്ടപ്പോള്‍ മനസ്സില്‍ ഒരു വേദന തോന്നിയെന്ന് പറയുകയാണ് നടി മായാ മേനോന്. സോഷ്യല്‍ മീഡിയ കുറിപ്പിലാണ് താരം ഇത് പങ്കുവച്ചത്.
മായയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് അസുരന് എന്ന വെട്രിമാരന് സിനിമയില്‍, പഴയ കാല സിനിമ കാണിയ്ക്കുന്ന സീനില്‍, എന്റെ അച്ഛന്റെ നാട്ടുകാരനായിരുന്ന ശ്രീനാഥ് ചേട്ടന് എന്ന സുന്ദരനും , അപാര ടാലന്റഡുമായ അന്നത്തെ പ്രശസ്ത നായക നടനെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ എന്തെന്നറിയാതെ മനസ്സിലൊരു വേദന അറിയാതെ വന്നു പോയി.
എന്ത് കാരണം കൊണ്ടാണെങ്കിലും, അകാലത്തില്‍, അനവസരത്തില്‍ പൊലിഞ്ഞു പോയ ആ മനോഹര താരകത്തിന് എന്റെ ബാഷ്പാഞ്ജലി…. ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുവാന് കെല്‍പ്പുള്ള കലാകാരനായിരുന്നു അദ്ദേഹം എന്നതില്‍ തീര്‍ത്തും തര്‍ക്കമില്ല….
കണ്ണീര്‍പ്പൂക്കളോടെ പ്രാര്‍ത്ഥനകള്‍
Post Your Comments