CinemaGeneralLatest NewsMollywoodNEWS

ജീവിതം തന്നെ മാറ്റി മറിച്ച സീരിയൽ മുഹൂർത്തം; അമ്പിളി ദേവിയെ താലികെട്ടുന്ന വീഡിയോ പങ്കുവെച്ച് ആദിത്യന്‍

വളരെ മുന്‍പ് തന്നെ അമ്പിളിയോട് ഇഷ്ടമുണ്ടായിരുന്നുവെന്നും അതറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല

സിനിമയിലും സീരിയലിലുമൊക്കെ സജീവമായ താരമാണ് അമ്പിളി ദേവി. അടുത്തിടെയാണ് ആദിത്യന്‍ ജയനെ താരം വിവാഹം കഴിക്കുന്നത്. വളരെ മുന്‍പ് തന്നെ അമ്പിളിയോട് ഇഷ്ടമുണ്ടായിരുന്നുവെന്നും അതറിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്പിളി ദേവിയെ വിവാഹം കഴിക്കാൻ സാധിച്ചതെന്നും ആദിത്യന്‍ പറഞ്ഞിരുന്നു. അമ്പിളി ദേവിയുടെ മകനായ അപ്പൂസിനേയും തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴിതാ ഒരു ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ ഇരുവരും വിവാഹിതരായ മനോഹരമായ രംഗം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സീരിയൽ മുഹൂർത്തം, ശെരിക്കും നല്ല ഒരു വീഡിയോ പോലും ഞങ്ങൾക്ക് ഈശ്വരൻ സഹായിച്ചു കിട്ടിയില്ല. പക്ഷെ ഒരായിരം നന്ദി പറയുന്നു ഗിരീഷ് കോന്നി ചേട്ടൻ , ബിനു ചേട്ടൻ പിന്നെ ഫ്ലവെർസ് ടീവിക്കും എന്നും ഓർക്കാൻ ഇതിലും നല്ല ഒരു വീഡിയോ വേറെ ഇല്ല ഒരു കുറവേ ഉള്ളു, അങ്കിൾ ആന്റിയും അപ്പൂസും ഇല്ലാ എന്ന ഒരു കുറവ് മാത്രം. ആദിത്യന്‍ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button