സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി പല നടിമാരും രംഗത്ത് എത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. സംവിധായകരും നടന്മാരും പലപ്പോഴും ചൂഷണം ചെയ്യുന്നുവെന്ന് നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ തെന്നിന്ത്യന്‍ പ്രിയ നടി പത്മപ്രിയയും സിനിമയിലെ മോശം പ്രവണതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയയും തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ നിലനില്‍ക്കാനുള്ള ആഗ്രഹത്തോടെയാണിതെും താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.
read also:മലയാളത്തിന്റെ പ്രിയ സംവിധായകന്‍ മറവി രോഗം ബാധിച്ച് വൃദ്ധ സദനത്തിലോ? സത്യാവസ്ഥയുമായി ജോണ്‍പോള്‍
”തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു. ചിലര്‍ ലൈംഗിക ചുവയുള്ള മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല” പത്മപ്രിയ വ്യക്തമാക്കി.
Post Your Comments