മലയാളത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ താര സുന്ദരി നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആയിരിക്കുകയാണ്. 10 വർഷത്തിനു ശേഷം ആദ്യമായി ഒരു മാഗസിന് അഭിമുഖം നൽകിയിരിക്കുകയാണ് നയൻതാര. ‘വോഗ് ഇന്ത്യ’ മാഗസിന്റെ ഒക്ടോബർ ലക്കത്തിലെ കവർതാരങ്ങൾ നയൻതാരയും ദുൽഖർ സൽമാനും തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ആണ്. ഈ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് താരം.
‘‘ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റെതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട് .” എന്നാല്‍ വിജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
‘എന്തുകൊണ്ടാണ് എപ്പോഴും പുരുഷന്മാർക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്. സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഞാൻ പറയുന്നതും കേൾക്കണം”.– നയന്‍ വ്യക്തമാക്കുന്നു
Post Your Comments