നായികമായി മാത്രം സിനിമയില്‍ തിളങ്ങാന്‍ ഒരുക്കമുള്ള നായികയല്ല മിയ ജോര്‍ജ്ജ്.നല്ല സിനിമകളിലെ പ്രാധാന്യമേറിയ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് മിയയുടെ രീതി. പൃഥ്വിരാജ് നായകനായ ‘ഡ്രൈവിംഗ് ലൈസന്‍സ്’ ആണ് മിയയുടെ പുതിയ ചിത്രം. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ മിയ പൃഥ്വിരാജിനൊപ്പമാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. അതിന്റെ കാരണത്തെക്കുറിച്ചും ലൊക്കേഷനിലെ പൃഥ്വിരാജിന്റെ സവിശേഷതകളെക്കുറിച്ചും, സിനിമയില്‍ നായിക വേഷം മാത്രം തെരഞ്ഞെടുക്കാത്തതിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് മിയ ജോര്‍ജ്ജ്.
‘സിനിമ കഴിഞ്ഞു തിയേറ്ററില്‍ നിന്ന് ഇറങ്ങിയാലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. അവസാനം ഇറങ്ങിയ ബ്രദേഴ്സ് ഡേയിലും പട്ടാഭിരാമനിലും അത്തരം കഥാപാത്രങ്ങളായിരുന്നു’.
പൃഥ്വിരാജിനെക്കുറിച്ച് മിയ
‘രാജു ചേട്ടന്റെ കൂടെ ആദ്യം ചെയ്തത് മെമ്മറീസ് ആണ്. പിന്നെ അനാര്‍ക്കലി, പാവാട, ബ്രദേഴ്സ് ഡേ, ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ചെയ്യുന്നു. പാവാടയില്‍ മാത്രമാണ് ഞങ്ങള്‍ പെയര്‍ ആയത്. ആ സിനിമകളും എന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഡയലോഗ് വേഗം പഠിക്കുന്ന ആളാണ് രാജു ചേട്ടന്‍. ഡയലോഗ് ഓടിച്ചു വായിക്കുന്നത് കാണാം. പിന്നെ ഒരു തെറ്റും വരുത്തില്ല. ഷോട്ട് എത്ര തവണ ടേക്ക് പോയാലും ഏതൊക്കെ ആംഗിളില്‍ വച്ചാലും ആദ്യത്തെ ഷോട്ടിലുള്ള മോഡുലേഷനിലോ വാക്കുകളിലോ ഒരു വ്യത്യാസവും ഉണ്ടാകില്ല’. (മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റില്‍ നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments