Latest NewsMollywoodNostalgia

”മഞ്ജുവിന്റെ ചില രംഗങ്ങള്‍ അന്ന് ഷൂട്ട്‌ ചെയ്തിരുന്നു; എന്നാല്‍.. ” നിര്‍മ്മാതാവില്‍ നിന്നും പ്രശ്നം

സിബി മലയിലായിരുന്നു സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ പേര് സമ്മര്‍ ഇന്‍ ബതിലേഹേം എന്നായിരുന്നു

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴകത്തും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത മഞ്ജു നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാം വരവും ഗംഭീരമാക്കി. ധനുഷ് നായകനായ, അസുരന്‍ എന്ന വെട്രിമാരന്‍ ചിത്രത്തിലൂടെ തമിഴകത്തെയ്ക്ക് എത്തിയ മഞ്ജുവിനെ നായികയാക്കി വര്‍ഷങ്ങള്‍ക്ക് മുന്പ് സിബി മലയില്‍ ഒരു തമിഴ് ചിത്രം പ്ലാന്‍ ചെയ്തിരുന്നു. ആ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്യുകയും ചെയ്തിരുന്നു.

സിബി മലയിലായിരുന്നു സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ പേര് സമ്മര്‍ ഇന്‍ ബതിലേഹേം എന്നായിരുന്നു. സംശയിക്കേണ്ട സത്യം തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലേഹേം ഒരുക്കാന്‍ ആദ്യം തീരുമാനിച്ചത് തമിഴില്‍ ആയിരുന്നു. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കാന്‍ തയ്യാറായ ഈ ചിത്രം നടക്കാതെ പോയി ഇതേക്കുറിച്ച്‌ സിബി മലയില്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. 1998 സെപ്തംബര്‍ 4 നാണ് സമ്മര്‍ ഇന്‍ ബെത്‌ലേഹേം പുറത്തിറങ്ങിയത്.

” സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് പ്രഭുവിനെ ആയിരുന്നു. മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച്‌ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നം ഉണ്ടാവുകയും സിനിമ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ സിനിമയെക്കുറിച്ച്‌ എല്ലാം അറിയുന്ന ഒരു പ്രൊഡക്ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം നിര്‍മിക്കാമെന്നേല്‍ക്കുന്നത്. മലയാളത്തിലായപ്പോള്‍ പ്രഭുവിന് പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി.” സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button