നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി തെന്നിന്ത്യന്‍ സിനിമയിലെ താര രാനിയായി വിലസുകയാണ്. എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് താന്‍ ഭാഗ്യമില്ലാത്ത നായിക എന്നാ വിമര്‍ശനം കേട്ടിരുന്നുവെന്ന് കീര്‍ത്തി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അതിനു കാരണം ആദ്യം വന്ന ചിത്രങ്ങളുടെ പരാജയം ആണെന്നും താരം പങ്കുവച്ചു.
read also:ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പത്മപ്രിയ!
താരത്തിന്റെ വാക്കുകള്‍ … ”തമിഴിലെ ആദ്യ സിനിമ എ.എൽ വിജയ് സംവിധാനം ചെയ്ത ‘ഇത് എന്ന മായം’ ആയിരുന്നു. അത് അത്ര വിജയമായിരുന്നില്ല. ശിവ കാർത്തികേയൻ നായകനായ ‘രജനി മുരുകൻ’ പുറത്തിറങ്ങിയതോടെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. പല കാരണങ്ങൾ കൊണ്ട് ആ സിനിമ റിലീസാകാൻ വൈകി. അതോടെ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന് പലരും പറഞ്ഞു. ‘നിങ്ങളെ കാസ്റ്റ് ചെയ്യേണ്ട എന്നു പലരും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴെ സെലക്ടീവ് ആകരുത്’ എന്നു ചിലർ ഉപദേശിച്ചു. പക്ഷേ, തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.
തുടക്കത്തിലേ സിനിമകൾ വേണ്ട എന്നു വയ്ക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുമോ എന്ന് അമ്മ പോലും ചോദിച്ചു. 15 സിനിമയോളം വേണ്ടെന്നു വച്ചിട്ടുണ്ട്. അതിൽ ഒരെണ്ണമൊഴിച്ച് ബാക്കിയൊന്നും ചലനമുണ്ടാക്കിയില്ല. ഞാന്‍ ഷിർദ്ദിബാബ ഭക്തയാണ്. തീരുമാനമെടുക്കാനാകാത്ത അവസ്ഥ വരുമ്പോൾ ബാബയുടെ ചിത്രത്തിനു മുന്നി ൽ രണ്ടു കുറിപ്പെഴുതിയിടും. അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. അന്നും അതു തന്നെ ചെയ്തു. എല്ലാം ബാബ തീരുമാനിക്കട്ടെ എന്നുറപ്പിച്ചു. മഹാനടിയില്‍ അഭിനയിക്കണമോ എന്ന ചോദ്യത്തിന് ബാബ തന്ന ഉത്തരം ‘യെസ്’ ആയിരുന്നു”
read also:മലയാളത്തിന്റെ പ്രിയ സംവിധായകന്‍ മറവി രോഗം ബാധിച്ച് വൃദ്ധ സദനത്തിലോ? സത്യാവസ്ഥയുമായി ജോണ്‍പോള്‍
Post Your Comments