GeneralLatest NewsTV Shows

തന്റെ സൗഹൃദത്തെ മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നു; അര്‍ച്ചന സുശീലന്‍

തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളില്‍ പോലും മനോഹരമായ അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട അര്‍ച്ചന ബിഗ്‌ ബോസ് മലയാളം പതിപ്പിലെ മത്സരാര്‍ത്ഥികൂടിയായിരുന്നു. പകുതി മലയാളിയും പകുതി നേപ്പാളിയും ആയ നടിയാണ് അര്‍ച്ചന സുശീലന്‍. സിനിമ സീരിയല്‍ മേഖലയില്‍ തിളങ്ങി നിന്നപ്പോള്‍ തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും അര്‍ച്ചന പറയുന്നു.

read also:ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പത്മപ്രിയ!

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം.അത് പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാന്‍ വൈകി. ഇപ്പോള്‍ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്. ‘ അര്‍ച്ചന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button