BollywoodGeneralLatest News

ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ച് യുവനടിയുടെ തുറന്നു പറച്ചില്‍

എല്ലാവരുടെയും ജീവിതത്തില്‍ പ്രാധാന്യമുള്ള ഒന്നാണ് സെക്സ്.

തന്റേതായ നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി കങ്കണ. ഹൃത്വിക് റോഷനുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതും അതിനെതിരെ നടി കേസ് കൊടുത്തതുമായ വിവാദങ്ങള്‍ എന്നും ബോളിവുഡ് ലോകത്തെ സംസാര വിഷയങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ലൈംഗികതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

എല്ലാവരുടെയും ജീവിതത്തില്‍ പ്രാധാന്യമുള്ള ഒന്നാണ് സെക്സ്. നിങ്ങള്‍ എപ്പോള്‍ സെക്സ് ആഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം അത് ആസ്വദിക്കൂവെന്ന് കങ്കണ പറയുന്നു.

ലൈംഗികത എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന വശമാണ്. നിങ്ങൾക്ക് ലൈംഗികത ആവശ്യമുള്ളപ്പോൾ അത് നേടുക. മുന്പ് വിവാഹത്തിലൂടെ കിട്ടുന്ന പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സമൂഹം പ്രാധാന്യം കൊടുത്തിരുന്നു. കുട്ടികൾക്ക് ലൈംഗികതയെക്കുറിച്ചു അറിവ് പകര്‍ന്നു കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ഞാൻ ലൈംഗികമായി സജീവമാണെന്ന് അറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി. മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം ” കങ്കണയുടെ അഭിപ്രായമായി പിങ്ക്വില്ല.കോം റിപ്പോർട്ട് ചെയ്യുന്നു

shortlink

Related Articles

Post Your Comments


Back to top button