സിനിമ ലോകത്ത് ഏറെ വിവാദങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്ന താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും. പ്രായ വ്യത്യാസമായിരുന്നു ഇവരുടെ വിവാഹത്തിലെ പ്രധാന വില്ലൻ. നിക്കിനെക്കാളും 10 വയസ്സിന് മുതിർന്നതാണ് പ്രിയങ്ക ഇത് വിവാഹത്തിന് വലിയ വിവദാങ്ങൾക്ക് സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിത വിവാഹസമയത്തുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. കപിൽ ശർമ്മ അവതാരകനായി എത്തുന്ന കപിൽ ഷോയിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ വെച്ച് ഹിന്ദു-ക്രിസ്തീയ വിധിപ്രകാരമായിരുന്നു താര വിവാഹം നടന്നത്. ഇതിനായി 10 ദിവസം മുൻപ് തന്നെ അമേരിക്കയിൽ നിന്ന് നിക്കും ഫാമിലിയും ഇന്ത്യയിൽ എത്തിയിരുന്നു.
തന്റെ വീട്ടുകാർക്കൊപ്പം ചേർന്ന് എല്ലാ സഹായവും ചെയ്ത് നിക്ക് കൂടെ തന്നെയുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ നിക്കും കുടുംബവും ഞങ്ങൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. വിവാഹ തിരക്കിനിടയിൽ ഗ്യാസ് സിലിണ്ടർവരെ അദ്ദേഹം എടുത്തിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാ കാര്യത്തിലും നിക്ക് കൂടെയുണ്ടായിരുന്നു.
താൻ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നിക്ക്. തന്നെ കുറിച്ച് ഓർക്കാനും പരിഗണിക്കാനും സ്നേഹിക്കാനും ലാളിക്കാനുമൊക്കെ ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യമാണ് തന്റെ പിതാവിനെ പോലെയാണ് നിക്ക്. പല കാര്യങ്ങളിലും സമാനതകൾ തോന്നിയിട്ടുണ്ട്. സമീപനങ്ങളിലും ചിന്താഗതികളും ഏകദേശം ഒരുപോലെയാണ്. നിക്ക് ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം താന്‍ കൂടുതല്‍ സന്തോഷവതിയായെന്നും പ്രിയങ്ക പറയുന്നു.
Post Your Comments