ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജല്ലിക്കെട്ട്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാള സിനിമയെ ലോകസിനിമകള്‍ക്കൊപ്പം നിര്‍ത്തുന്ന അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ജല്ലിക്കെട്ട് തരംഗമാവുന്നതിനിടെ സംവിധായകന്റെ പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ചുഴലി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ജല്ലിക്കെട്ട് തിയ്യേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോസ് പെല്ലിശ്ശേരി ആരംഭിച്ചിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് ചുഴലി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ മധു നീലകണ്ഠനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
Post Your Comments