മുന്‍കാമുകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി കൊയെന മിത്ര. പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന സഹ മത്സരാര്‍ത്ഥിയുടെ ചോദ്യത്തിനു ഇപ്പോള്‍ പ്രണയിക്കുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയ താരം മുന്‍ കാമുകനില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ പങ്കുവച്ചത്. തുര്‍ക്കിയില്‍ നിന്നുള്ള ആളെയാണ് കൊയെന പ്രണയിച്ചിരുന്നത്. അയാള്‍ പൊസസീവ് ആയിരുന്നു എന്നാണ് താരം പറയുന്നത്.
ഒരിക്കല്‍ മുംബൈയില്‍ വന്ന ഇയാള്‍ ജോലിക്ക് പോവാതിരിക്കാന്‍ വേണ്ടി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. കൂടാതെ തുര്‍ക്കിയിലെ തന്റെ മാതാപിതാക്കളെ കാണാന്‍ മുന്‍കാമുകന്‍ നിര്‍ബന്ധിച്ചിരുന്നതായും താരം പറഞ്ഞു. താന്‍ തുര്‍ക്കിയില്‍ നിന്ന് പോവാതിരിക്കാന്‍ തന്റെ പാസ്‌പോര്‍ട്ട് കത്തിച്ചുകളയുമെന്നും അയാള്‍ പറന്ജിരുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം മറ്റൊരാളെ പ്രേമിക്കാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് കൊയേന പറയുന്നത്.
Post Your Comments