
മലയാള സിനിമയിലെ താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. സിനിമയിൽ ഇപ്പോൾ കാവ്യ സജീവമല്ലെങ്കിലും പൊതുചടങ്ങുകളിലും വേദികളിലുമൊക്കെ ദിലീപിനൊപ്പം താരം എത്താറുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങൾ മിക്കപ്പോഴും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് സോഷ്യൽ മീഡയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഇരുവരും വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റയെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
നിരവധി പേരാണ് ഈ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി മഹാലക്ഷ്മി എത്തിയത്.
Post Your Comments