മലയാള സിനിമയിലെ യുവ താരമാണ് ദുല്‍ഖര്‍ സൽമാൻ. താരപുത്രന്‍ വന്ന കാലത്ത് ദുല്‍ഖറിന്റെ സിനിമാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മമ്മൂട്ടിയാന്നെന്ന തരത്തിലുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ വാർത്തായന്നെന്നും തന്റയെ തീരുമാനങ്ങളെല്ലാം താൻ തന്നെയാണ് എടുക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടി ഈ കാര്യങ്ങളെ കുറിച്ച് പറയുകയാണ്.
ദുല്‍ഖറിന്റെ സിനിമാ കാര്യങ്ങളിലൊന്നും താന്‍ ഇടപെടാറില്ല. ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മുന്‍പേ ഞങ്ങള്‍ പൊതുവായി സിനിമകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. എന്നാല്‍ ദുല്‍ഖര്‍ ഏത് സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനല്ല- മമ്മൂട്ടി പറഞ്ഞു.
തന്റെ സിനിമകളെല്ലാം തിരഞ്ഞെടുക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖറിന്റെ സിനിമാ കാരങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല, ഒരു അച്ഛനെന്ന നിലയില്‍ പോലും മകന് സിനിമാ കാര്യത്തില്‍ ഉപദേശം നല്‍കാറില്ല എന്നും മമ്മൂട്ടി വ്യക്തമാക്കി.
Post Your Comments