
നാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് നടൻ സുരേഷ് ഗോപി. അച്ഛന്റെ തിരിച്ചുവരവിലുള്ള സന്തോഷത്തിലാണ് മകൻ ഗോകുൽ സുരേഷ്. ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചാണ് ഗോകുൽ തന്റെ സന്തോഷം അറിയിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
‘അച്ഛൻ തിരിച്ചുവരുന്നു. ചാലു ഇക്കയുടെ (ദുല്‍ഖർ സൽമാൻ) പ്രൊഡക്ഷനിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛൻ ജോയിന്‍ ചെയ്തു. ഒരുപാട് സന്തോഷം തോന്നുന്നു.’–ഗോകുൽ കുറിച്ചു. ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ദുൽഖർ അതിഥി വേഷത്തില്‍ എത്തുന്നു.
Post Your Comments