GeneralLatest NewsMollywood

‘കുറേ പടങ്ങളായി നായിക ഇല്ലല്ലേ ബിജുവിന്’ എന്ന് സംയുക്ത

സിനിമയില്‍ നായിക ഉണ്ടാകും. അവരെ ഒന്നിപ്പിക്കലും മറ്റും ആയിരിക്കും എന്റെ ദൗത്യം

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ്- ബിജു മേനോന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിരിയുടെ മാലപ്പടക്കങ്ങള്‍ തിയറ്ററില്‍ ഉയര്‍ത്തുന്ന ചിത്രത്തില്‍ ബിജു മേനോന് നായികയില്ല. ഇതിനെക്കുറിച്ച്‌ സംയുക്ത ചോദിച്ചത്  ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവയ്ക്കുന്നു.

”ആദ്യരാത്രിയില്‍ എനിക്ക് നായിക ഇല്ല എന്നതാണ്. കുറച്ച് സിനിമകളായി എനിക്ക് നായികമാരില്ലെന്നത് ഈയിടെ സംയുക്ത ചോദിച്ചപ്പോഴാണ് ശ്രദ്ധിച്ചത്.. കുറേ പടങ്ങളായി നായിക ഇല്ലല്ലേ ബിജുവിന്’ ‘ശരിയാണല്ലേ, അതെന്താ’ എന്ന് ഞാന്‍ അപ്പോഴാണ് ചിന്തിച്ചത്. മനപ്പൂര്‍വമൊന്നുമല്ല. സിനിമയില്‍ നായിക ഉണ്ടാകും. അവരെ ഒന്നിപ്പിക്കലും മറ്റും ആയിരിക്കും എന്റെ ദൗത്യം. പിന്നെ, നായിക ഉണ്ടോ ഇല്ലയോ എന്നത് നമ്മള്‍ നോക്കേണ്ടതില്ല, കഥാപാത്രമാണല്ലോ പ്രധാനം”

എന്നാല്‍ ആദ്യരാത്രിയില്‍ മനോഹരന്‍ എന്ന കഥാപാത്രത്തിന് നായികയുടെ ആവശ്യമില്ല. അതിന് ഒരു കാരണമുണ്ടെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button