സംഘട്ടനരംഗത്തിനിടെ അപകടം; ഓടിയെത്തി നടന്‍ അക്ഷയ് കുമാർ

മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലാണ് അപകടമുണ്ടായത്

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയാണ് നടൻ അക്ഷയ് കുമാർ. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശരിക്കും ആക്ഷന്‍ ഹീറോയായി താരം മാരിയിരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. താരത്തിന്റെ പുതിയ ചിത്രമായ ഹൗസ്ഫുൾ 4-ന്റെ പ്രമോഷന്റെ ഭാഗമായി ഒരു റിയാലിറ്റി ഷോയിൽ അക്ഷയ് പങ്കെടുക്കവേ, സെറ്റിലുണ്ടായ അപകടത്തിൽ താരം രക്ഷകനാകുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മനീഷ് പോളിന്റെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആയ മൂവി മസ്തിയുടെ സെറ്റിലാണ് അപകടമുണ്ടായത്. ഷോയ്ക്കിടെ സംഘട്ടനരംഗം ചെയ്യുകയായിരുന്നു താരങ്ങളായ അലി അസ്ഗറും ക്രൂവിലെ മറ്റൊരംഗവും. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു.

അപകടം മനസ്സിലാക്കിയതോടെ എല്ലാവര്‍ക്കും ഒപ്പം ഓടിയെത്തിയ അക്ഷയ് കുമാര്‍ ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുവാന്‍ സഹായിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ കൂടാതെ ഒപ്പമുണ്ടായിരുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു

Share
Leave a Comment