
സിനിമയുമായി ബന്ധപ്പെട്ട് നിരവധി രസകരമായ ട്രോളുകളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമ താരങ്ങളും ഈ തരത്തിലുള്ള ട്രോളുകളിൽ ചിലത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ പ്രചാരണത്തിന് ട്രോൾ ഒരു പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ്. നടൻ അജു വർഗീസാണ് ഇത്തരത്തിലുളള ട്രോൾ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ ചെമ്പൻ വിനോദും ഇതേ പാത പിന്തുടരുകയാണ്.
മണിച്ചിത്രത്താഴിന്റെ ക്ലൈമക്സിൽ മോഹൻലാലും പപ്പുവും തമ്മിലുള്ള ഒരു രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പടം എങ്ങനെയുണ്ടെന്ന് സംവിധായകൻ ചോദിക്കുമ്പോൾ ഒരു കിളി പറന്നു പോയതു പോലെ എന്നുളള മറുപടിയാണ് പ്രേക്ഷൻ കൊടുക്കുന്നത്.
ഒക്ടോബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് ചെമ്പൻ വിനോദ്, സാബു മോൻ, ആന്റണി പൈ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments