മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെയാണ് താരം നായകനടനായി ഉയര്‍ന്നത്. മലയാളത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ടൊവിനോയുടെ തുടക്കം. എന്നാൽ തന്റയെ കരിയറിന്റെ തുടക്കത്തില്‍ ഉണ്ടായ ഒരു അനുഭവ കഥ വെളിപ്പെടുത്തുകയാണ് താരം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കരിയറിന്റെ തുടക്കം മുതലെ ടൊവിനോയ്‌ക്കൊപ്പമുളള സുഹൃത്താണ് അനു മോഹന്‍.
തീവ്രം ചിത്രത്തിന്റയെ സമയത്ത് അനു മോഹനൊപ്പം എന്നും കുളക്കടവില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്ന് ടൊവിനോ പറയുന്നു. എന്നാല്‍ അവിടെ എത്തുന്ന കുട്ടികള്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. കുളക്കടവില്‍ എത്തുന്ന ശീലം പതിവായതോടെയാണ് കുട്ടികളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു കമന്റ് വന്നത്.
ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എല്ലാ ദിവസവും ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു കുട്ടികളുടെ കമന്റ്. അവര്‍ക്ക് സ്‌കൂള്‍ ഉളള ദിവസങ്ങളിലും ഞങ്ങള്‍ കുളിക്കാനായി എത്താറുണ്ടായിരുന്നു. ടൊവിനോ പറഞ്ഞു. അതേസമയം ഇപ്പോള്‍ അത് മലയാള സിനിമയിലെ പ്രിയ നായകന്‍ ടൊവിനോ തോമസ് ആണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്ന് അവതാരക പറഞ്ഞപ്പോള്‍ എന്നാൽ അവര്‍ക്ക് അത് ഓര്‍മ്മ പോലും കാണില്ലെന്നാണ് ടൊവിനോ പറയുന്നത്.
Post Your Comments