CinemaGeneralLatest NewsNEWS

ആസിഡ് ആക്രമണ അതിജീവനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ; രംഗോലി ചന്ദേല്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് അയാള്‍ എന്റെ മുഖത്തേക്ക് ഒരു ലിറ്ററോളം വരുന്ന ആഡിസ് ഒഴിച്ചത്

ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റയെ പേരിൽ  ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. കങ്കണ സിനിമയിൽ തരംഗമാകുന്നതിന് മുൻപാണ് സഹോദരിക്ക് നേരെ ഇങ്ങനെയൊരു ആക്രമണം നടക്കുന്നത്. ഇപ്പോഴിതാ ആക്രമണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ട്വിറ്ററിൽ മനസ്സു തുറക്കുകയാണ് രംഗോലി.

 

പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് അയാള്‍ എന്റെ മുഖത്തേക്ക് ഒരു ലിറ്ററോളം വരുന്ന ആഡിസ് ഒഴിച്ചത്. എന്റെ അനുജത്തിയെ മൃതപ്രായയാകും വരെ തല്ലിച്ചതച്ചു. എന്തിന് വേണ്ടി?

എന്റെ സൗന്ദര്യം നശിച്ചുപോയി എന്ന് പറഞ്ഞ് പരിതപിക്കുന്ന ഒരുപാടാളുകളുണ്ട്. നിങ്ങളുടെ കണ്‍മുന്‍പില്‍ വച്ച് അവയവങ്ങള്‍ ഉരുകിയൊലിക്കുമ്പോള്‍ സൗന്ദര്യത്തെക്കുറിച്ച് നമ്മള്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് ആലോചിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 54 ശസ്ത്രക്രിയകള്‍. ഇന്നും എന്റെ ചെവി ശരിയാക്കാനായിട്ടില്ല.

എന്റെ ജീവിതം അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും എന്റെ മുറിവുകള്‍ കഴുകിക്കളഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് എന്നെ കാത്തുനിന്ന സഹോദരിയും മാതാപിതാക്കളും എനിക്ക് ജീവന്‍ പകര്‍ന്നു. ഞാന്‍ ഇന്ന് എന്തെങ്കിലുമായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവരാണ്

shortlink

Related Articles

Post Your Comments


Back to top button