
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രമാണ് ’96’. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ചിത്രത്തില്‍ പറയുന്നത്. സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ റാമും ജാനുവുമായി മികച്ച പ്രകടനമാണ് വിജയ് സേതുപതിയും തൃഷയും കാഴ്ചവെച്ചിരുന്നത്.
ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. സിനിമയില്‍ ഇവരുടെ കൗമാരക്കാലം അവതരിപ്പിച്ചത് ഗൗരി കിഷനും ആദിയും ആയിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റയെ പശ്ചാത്തല സംഗീതം ഒരുക്കിരിക്കുന്നത്. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ദേവദര്‍ശിനി, ജനകരാജ്, ഭഗവതി പെരുമാള്‍, സൂര്യ,രാജ് കുമാര്‍, ആടുകളം മുരുഗദോസ്, വര്‍ഷ ബൊലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്,.
Post Your Comments