‘ഞാൻ വീട്ടിൽ തന്നെയുണ്ട്’ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരോട് നടൻ മധു

ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്

സിനിമ താരങ്ങൾക്കെതിരെ നിരവധി വ്യാജവാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത്.  അവർ പോലും അറിയാതെ കല്യാണവും ഡിവോഴ്സും മരണവും ജനനവുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. ഇപ്പോഴിത നടൻ മധുവിനെതിരെ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. താരം അന്തരിച്ചു എന്ന തരത്തിലുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരിക്കുന്നത്.

വാർത്ത വായിച്ചവരിൽ പലരും തന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ‘ആരാണ് ചെയ്തതെന്നറിയില്ല. ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഓഫാക്കി വച്ചു. ഇന്ന് രാവിലെയാണ് വീണ്ടും ഓണാക്കിയത്. ഇപ്പോഴും ഈ വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം വരുന്നുണ്ട്. ഇതിനൊക്കെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല. ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനായില്ല. പക്ഷേ, ദൂരെയുള്ള ആളുകളുടെ ഉറക്കം പോയി. മധു പറഞ്ഞു.

Share
Leave a Comment