മോഹന്‍ലാലിന് നായകനാക്കി പ്രിയദര്ശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. ചിത്രത്തിൽ കുഞ്ഞാലിമരയ്ക്കാറായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റയെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാൽ ഈ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ ‘വണ്ണക്കൂടുതല്‍’ സോഷ്യൽ മീഡിയയിലൂടെ പലരും പരിഹസിച്ചിരുന്നു. ഈ വേഷം ചെയ്യനുള്ള ‘യോഗ്യതയില്ലായ്മ’യെന്നും ഇവർ പറയുന്നു.
എന്നാൽ ഒരു ലൊക്കേഷന്‍ ചിത്രത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഹരീഷ് മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പ്രതികരിക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ…………………
ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്. നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.
Post Your Comments