
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായിക കഥപാത്രത്തെ അവതരിപ്പിക്കുന്നത് അപര്‍ണ ദാസ് എന്ന പുതുമുഖ നായികയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അവിചാരിതമായി നായികയായതിനെക്കുറിച്ച് പറയുകയാണ് താരം.
”ഒരു ചെറിയ വേഷത്തിനാണ് എന്നെ ആദ്യം കാസ്റ്റ് ചെയ്തത്. അത് ചെയ്യാനിരിക്കുമ്പോ സിനിമയുടെ സംവിധായകന് അന്‍വര്‍ സാദിഖ് എന്നെ വിളിച്ചിട്ട് ഒരു ഓഡിഷനു വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഓഡിഷന് ചെയ്തു കഴിഞ്ഞ് സെലക്ടായപ്പോഴാണ് നായികയ്ക്ക് വേണ്ടിയുള്ള ഓഡിഷനാണ് കഴിഞ്ഞതെന്ന് മനസ്സിലായത്. അത് വളരെ അവിചാരിതമായിരുന്നു” അപര്‍ണ പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ക്യാമ്പും ഷൂട്ടിംഗും തുടങ്ങിയെന്നും എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
Post Your Comments