
ഇന്ദ്രജിത്തിനെ നായകനാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹാ’. സിനിമയുടെ ചിത്രീകരണം പാലായില്‍ ആരംഭിച്ചു. പാലാ സണ്‍ സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങിൽ സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സംവിധായകന്‍ ഭദ്രന്‍ നിലവിളക്ക് കൊളുത്തി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. സാസാ പ്രൊഡക്ഷന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.
വടംവലിയെ ആസ്പദമാക്കി സ്‌പോര്‍ട്‌സ് ജോണറില്‍ ഒരുക്കുന്ന ചിത്രത്തിൽ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Post Your Comments