മുഖ്യമന്ത്രി പിണറായി വിജയന്റയെ ബയോപിക്ക് അണിയറിൽ ഒരുങ്ങുന്നതിന്റയെ സൂചന നൽകി സംവിധയകൻ വി. എ ശ്രീകുമാർ മേനോൻ. എകെജിയുടെ ജന്മദിനത്തിൽ പങ്കുവെച്ച ഊറിയൂ ഫേസ്ബുക്ക് കുറിപ്പിലാണ് ഇത് സംബന്ധിച്ചുള്ള സൂചന ശ്രീകുമാർ നൽകിയിരിക്കുന്നത്. കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിനായി എകെജിയെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് സഖാക്കളായി മാറിയ അനേകം പോരാളികള്‍- പിണറായി വിജയനടക്കം- ഇന്ന് കേരളത്തെ നയിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ഈ വരികളാണ് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………..
കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.
പാവങ്ങളുടെ പടത്തലവന് എന്ന് സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങല്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങല്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്ക്കും മാതൃകയാണ്.
വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.
ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.
ലാല്‍സലാം
കോമ്രേഡ്
Post Your Comments