
ഭാര്യ രൂപയും മകന് ആദമും സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടിനി ടോം. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഡ്രാമ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ടിനി ടോമിന്റെ ഭാര്യയും മകനും ചെറിയ റോളില്‍ വേഷമിട്ടത്. ടിനിയുടെ തന്നെ ഭാര്യയും മകനുമായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഭാര്യയും മകനെയും സിനിമയില്‍ അഭിനയിപ്പിക്കണമെന്ന ആഗ്രഹം തനിക്ക് ഇല്ലായിരുന്നു വെന്നും അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ടിനി പറയുന്നു.
ടിനിയുടെ വാക്കുകള്‍
‘ലണ്ടനില്‍ ‘ഡ്രാമ’യുടെ ചിത്രീകരണത്തിന് പോയപ്പോള്‍ രഞ്ജിത്ത് സാറാണ് എന്നോട് പറഞ്ഞത്. എനിക്ക് സിനിമയില്‍ ഒരു ഭാര്യയും കുഞ്ഞും ആവശ്യമാണ്. മകന് മോണോ ആക്ടിംഗിലൊക്കെ ഒന്നാം സമ്മാനം കിട്ടിയിട്ടുള്ള ആളാണ്. നാടകത്തിനു സ്റ്റേറ്റ് തലത്തില്‍ എ ഗ്രേഡോക്കെ ലഭിച്ചിട്ടുണ്ട്. അവന് വന്നു വളരെ കൂള്‍ ആയിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്,അത് പോലെ തന്നെ എന്റെ ഭാര്യക്കും ഡാന്‍സും ചിത്രരചനയൊക്കെയായി കലാപരമായി കഴിവുള്ള ആളാണ്. അത് കൊണ്ട് അവളോട് രഞ്ജിത്ത് സാര്‍ പറഞ്ഞത് ജീവിതത്തിലേത് പോലെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ടിനിയെ ഭാര്യ കഥാപാത്രമായി വഴക്ക് പറയാനായിരുന്നു. അത് എളുപ്പമുള്ള കാര്യമായത് കൊണ്ട് അവള് അഭിനയിച്ചു. ലാലേട്ടന്റെ സിനിമയില്‍ അങ്ങനെ അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് വളരെ വലിയ ഒരു കാര്യമാണ്’. അടുത്തിടെ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ടിനി പറയുന്നു.
Post Your Comments