CinemaGeneralLatest NewsNEWS

സിനിമയുടെ നല്ലതും ചീത്തയും വൃത്തികെട്ടതുമായ വശം അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് രാഗിണി ദ്വിവേദി

തളരാതെ മുന്നോട്ട് പോകാൻ സാധിച്ചത് തോറ്റുകൊടുക്കന്‍ മനസ്സില്ലാത്തതും കൊണ്ട് മാത്രമാണ്

ചലച്ചിത്രലോകത്ത് ഒരു ദശകാലം പൂര്‍ത്തിയാക്കുകയാണ് തെന്നിന്ത്യൻ താരം രാഗിണി ദ്വിവേദി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തന്റയെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. സിനിമയുടെ നല്ലതും ചീത്തയും വൃത്തികെട്ടതുമായ വശം നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ താരം പത്ത് വര്‍ഷക്കാലം സിനിമാ ലോകത്ത് നിലനിന്നുപോന്നത് അത്ര എളുപ്പമായിരുന്നില്ല എന്നും പറയുന്നു. ഇതിൽ ഒന്നും തളരാതെ മുന്നോട്ട് പോകാൻ സാധിച്ചത് തോറ്റുകൊടുക്കന്‍ മനസ്സില്ലാത്തതും കൊണ്ട് മാത്രമാണ്. ആ നിലില്‍ ഞാനൊരു പോരാളിയാണെന്നും രാഗിണി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം എല്ലാ തരത്തിലും പെട്ട സിനിമകള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ ഓരോ സിനിമയില്‍ നിന്നും ഓരോന്ന് പഠിക്കാനുണ്ടാവും. ഒരു സിനിമാ പാരമ്പര്യവും എനിക്ക് പിന്നിലില്ല. അതുകൊണ്ട് സ്വന്തം അനുഭവങ്ങളിലൂടെയാണ് ഓരോന്നും പഠിച്ചത്- രാഗിണ പറഞ്ഞു. വെറുതേ സിനിമകള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ താത്പര്യമില്ല. ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കുന്ന സിനിമകള്‍ ചെയ്യാനാണ് താത്പര്യമെന്നും നടി പറഞ്ഞു. കാണ്ഡഹാര്‍ , ഫേസ് ടു ഫേസ് എന്നീ മലയാള ചിത്രങ്ങളിലും രാഗിണി നായികയായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button