ഇഷ്ടതാരത്തിനോടൊപ്പം യാത്രചെയ്യാനായതിന്റെയും കൂടെ നിന്നൊരു സെൽഫിയെടുത്തതിന്റെയും സന്തോഷത്തിലാണ് സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ. ഒക്ടോബർ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ടോവിനോ തോമസിനെ ബ്ലോക്കിൽ നിന്ന് മോചിപ്പിച്ച് ബൈക്കിൽ ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലെത്തിച്ച് താരമായിരിക്കുകയാണ് ഈ പൊലീസ് ഓഫിസർ.
ഹൈക്കോടതിയിൽ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടൊവീനോ ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു. തുടർന്ന് ‘ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാൽ വരാമായിരുന്നു…’ എന്ന് ടൊവിനോ പൊലീസ് മേലധികാരിയെ വിളിച്ചറിയിച്ചു. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് സുനിൽകുമാർ ബൈക്കിൽ ടൊവീനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.
Post Your Comments