മിമിക്രി വേദികളിലൂടെ വെള്ളിത്തരയിൽ എത്തിയ താരമാണ് ടിനി ടോം. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനൊപ്പം തന്നെ മമ്മൂക്കയുടെ ഡ്യൂപ്പായി സിനിമയിൽ തിളങ്ങാനും ടിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ടിനി ടോം.
അൻവർ റഷീദ് ചിത്രമായ അണ്ണൻതമ്പിയിലായിരുന്നു മമ്മൂട്ടിയുടെ ഡ്യൂപ്പായി താൻ എത്തിയത്. പിന്നീട് പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിയുട ഡ്യൂപ്പ് എന്ന പേരിൽ പലരും തന്നെ അപമാനിക്കാൻ ശ്രമിച്ചിരുന്നതായും ടിനി ടോം പറയുന്നു. എന്നാൽ തനിയ്ക്ക് ഇതൊരു അപമാനമല്ല അഭിമാനമാണെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ മമ്മൂക്കയുടെ സ്റ്റണ്ട് ഡ്യൂപ്പല്ല. ഫൈറ്റ് ചെയ്യുമ്പോല്‍ തലകുത്തിമറിയുന്നതല്ല ഞാന്‍ ചെയ്യുന്നത്. അതൊരു വലിയ കലയാണ്, അത് വലിയ കഴിവുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്- അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.
ഞാൻ മൂന്ന് ചിത്രത്തിൽ മാത്രമാണ് മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിച്ചത്. പാലേരി മാണിക്യത്തിൽ മൂന്ന് പേരെ നിർത്തുമ്പോൾ അതിൽ കിടക്കുന്ന ഒരാൾ ഞാനാണ്. ഇരിക്കുന്ന ആൾ മമ്മൂക്കയായിരിക്കും.ഒരു സീനില്‍ രണ്ട പേര് ഒരുമിച്ച് വരുമ്പോള്‍ മമ്മൂട്ടിയ്ക്ക് എതിര് നില്‍ക്കുന്നത് ഞാനാണ്. അത് തലകട്ട് ചെയ്ത് സെറ്റ് ചെയ്യും. ബോഡിയില്‍ ആ വ്യത്യാസം കാണാം. അത്തരത്തിലുള്ല ഡ്യൂപ്പുകളെ ഞാന്‍ ചെയ്തിട്ടുള്ളു.
മമ്മൂക്കയുടെ ഓരേ ചിത്രങ്ങൾ വരുമ്പോഴും ഒരുപാട് കോളുകളും മെസേജുകളും എനിക്ക് വരാറുണ്ട്. മധുരരാജയിലെ ഫൈറ്റ് നന്നായിരുന്നു എന്നൊക്കെ പറഞ്ഞായിരിക്കും മെസേജ്. അത് അദ്ദേഹത്തിനെ അപമാനിക്കാൻ ചിലർ ചെയ്യുന്നതാണ്. ഫൈറ്റൊക്കെ മമ്മൂക്ക കഷ്ടപ്പെട്ടാണ് ചെയ്യുന്നത്. ഇതൊന്നും ഞാൻ ചെയ്യുന്നതല്ല ടിനി ടോം കൂട്ടിച്ചേർത്തു.
Post Your Comments