മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിൽ സണ്ണി ലിയോണി ചുവട് വെച്ച ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്നാൽ മധുരരാജയില്‍ സണ്ണി ലിയോണാണ് ചുവട് വെക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ നല്ലൊരു പാട്ടായിരിക്കണമെന്ന് മനസിലുണ്ടായിരുന്നെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.
ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞിരിക്കുന്നത്.
ഞാന്‍ മ്യൂസിക് കമ്പോസ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് പടത്തിന്റെ ഡയറക്ടര്‍ ഒരു വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് വരുന്നത്. വീഡിയോയില്‍ മമ്മൂക്കയായിരുന്നു. എന്തുണ്ട് വിശേഷം എന്ന് പറഞ്ഞ് സംസാരിച്ചു. അപ്പോഴാണ് അദ്ദേഹം ചിത്രത്തിന് വേണ്ടിയുള്ള പാട്ടെന്ന് പാടാന്‍ ആവശ്യപ്പെട്ടത്.
മോഹമുന്തിരി എന്ന് തുടങ്ങുന്ന പാട്ട് ചെറുതായി ഒന്ന് പാടി കൊടുത്തപ്പോള്‍ അദ്ദേഹം ഒരു കട്ട കൂടി കൂട്ടി പിടിച്ചോ എന്ന് പറഞ്ഞു. മമ്മൂട്ടി പറഞ്ഞത് അനുസരിച്ച് ഒരു കട്ട കൂട്ടി വീണ്ടും പാടിയപ്പോള്‍ ഇത് ഓക്കെയാണെന്നും അടിപൊളിയാണെന്നും ആ സമയത്ത് വീഡിയോ കോളില്‍ വന്ന മമ്മൂക്ക പറഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കുന്നു. അങ്ങനെ മമ്മൂക്കയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചപ്പോള്‍ ആ പാട്ട് കൂടുതല്‍ പെര്‍ഫെക്ട് ആയെന്നും മമ്മൂക്കയുടെ സജക്ഷന്‍ ആ സമയത്ത് ഒരു നിമിത്തമായെന്നും ഗോപി സുന്ദര്‍ പറയുന്നു.
Post Your Comments