ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. ഡോക്ടര്‍ ലവിലൂടെ പിന്നണിഗാന രംഗത്തേയ്ക്ക് എത്തിയ താരം ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം, അലമാര, അവരുടെ രാവുകള്‍, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ജു കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായിരുന്നു.
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചിരുന്നു. ഒളിച്ചോടിപ്പോയെന്നും, താനൊരു മുസ്ലീമിനെ കല്യാണം കഴിച്ചുവെന്നുമുള്ള ഗോസിപ്പ് താന്‍ കേട്ടിരുന്നുവെന്നായിരുന്നു താന്‍ പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു പ്രചരിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്ത ഹിറ്റാക്കുന്നത്. ലേശം ഉളുപ്പുണ്ടോ ചേട്ടാ, ഈ തലക്കെട്ടെഴുതിയ ചേട്ടന് പൊളിയാണ് , അന്യായമാണ് എന്നൊക്കെയായിരുന്നു അഞ്ജുവിന്റെ ഡയലോഗ്. നമുക്ക് ഇവിടെ ഒരു പൊങ്കാല ഇടാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരേയും ടാഗ് ചെയ്തായിരുന്നു അഞ്ജു പോസ്റ്റ് ഇട്ടത്.
ഇതിന് പിന്നാലെ അനു മോള്, മെറീന മൈക്കിള്‍ കുരിശിങ്കല്‍, തുടങ്ങി നിരവധി പേരാണ് അഞ്ജുവിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. സെന്സേഷണലൈസിങ്ങ് പരിപാടി കൊണ്ട് ഒരു രക്ഷയുമില്ലെന്നായിരുന്നു അനു മോളുടെ കമന്റ്. അളിയാ മെറീന മൈക്കിള്‍ എന്ന് ഒന്ന് അടിച്ച് നോക്കിയേ, തന്നെ തീവ്രവാദിയായി വരെ ഇത്തരക്കാര്‍ ചിത്രീകരിച്ചിട്ടുണ്ടെന്നായിരുന്നു മെറീന കമന്റ് ചെയ്തു.
Post Your Comments