സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമാകുന്നത്. അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പാപ്പുവിന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലയായും അമൃത എത്താറുണ്ട്. ഇപ്പോഴിതാ താന്‍ ഏറെ കാത്തിരുന്ന മുഹൂര്‍ത്തം വന്നെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്. പാപ്പുവിന്റെ ചിത്രത്തിനൊപ്പമായാണ് പുതിയ വിശേഷവും അമൃത പങ്കുവെച്ചത്.
പാപ്പുക്കുട്ടനും സംഗീതവഴിയെ സഞ്ചരിച്ച് തുടങ്ങുകയാണെന്നും മഹാനവമി ദിനത്തില്‍ മൂകാംബികയില്‍ വെച്ചാണ് തുടക്കം കുറിക്കുന്നതെന്നുമാണ് അമൃത സുരേഷ് കുറിച്ചിട്ടുള്ളത്. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അമൃത പറയുന്നു.
Post Your Comments