ചെറുതും വലുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയ നടനാണ് ബോബി കൊട്ടാരക്കര. ചെയ്യുന്ന വേഷങ്ങളൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ബോബി കൊട്ടാരക്കര ഇനിയും ചെയ്യാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചാണ് പ്രേക്ഷകരോട് വിടപറഞ്ഞത്, ബോബി കൊട്ടാരക്കരയുടെ മരണം ഇത്രയും നേരത്തെ സംഭവിച്ചതിന്റെ കാരണം വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ നാട്ടുകാരനും പ്രശസ്ത സിനിമാ താരവുമായ സായ്കുമാര്‍.
‘സാമ്പത്തികം ആവശ്യമുള്ളപ്പോള്‍ രോഗാവസ്ഥയിലും ക്യാമറയെ അഭിമുഖീകരിച്ചെന്ന് വരും. ബോബി കൊട്ടാരക്കരയുടെ മരണം അങ്ങനെ സംഭവിച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോബിക്ക് ആസ്മ ഉണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ്. ‘ബോബീ കൂടെ താമസിക്കുന്ന ആളോടെങ്കിലും രോഗവിവരവും അത്യാവശ്യം മരുന്നുകള്‍ എവിടെയാണ് വച്ചതെന്നും പറയണം’ എന്ന്. അവന്റെ മറുപടി ഇതായിരുന്നു. ‘സഹോദരിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു നില്‍ക്കുകയാണ്. പണത്തിനു വലിയ ആവശ്യമുണ്ട്. രോഗവിവരം ഇന്റസ്ട്രിയില്‍ പാട്ടായാല്‍ പിന്നേ ആരും വിളിച്ചേക്കില്ല’. അന്ന് ഹോട്ടലില്‍ വച്ച് അവനു അസുഖം വന്നപ്പോള്‍ എന്താണെന്ന് മനസിലാകാതെ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമായത്’.
പുതിയ ലക്കം വനിതയക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
തനിക്കുള്ള ശാരീരിക അസ്വസ്ഥതയെ അതിജീവിച്ചാണ് ‘ലൂസിഫ’റില്‍ അഭിനയിച്ചതെന്നും നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ തനിക്ക് വേണ്ടി ഇരുന്നു കൊണ്ടുള്ള ഷോട്ടുകളാണ് പൃഥ്വിരാജ് കൂടുതലും ചെയ്യാന്‍ ശ്രമിച്ചതെന്നും സായ്കുമാര്‍ അഭിമുഖത്തില്‍ പറയുന്നു, ലൂസിഫര്‍ എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ വീണ്ടും തിരികെയെത്തിയിരിക്കുകയാണ് സായ്കുമാര്‍.
Post Your Comments