തുടര്‍ച്ചയായി നാല്‍പ്പത്തിരണ്ടാം തവണയും സൂര്യഫെസ്റ്റിവലിന്റെ വേദിയില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച് ഗാനഗന്ധര്വന് കെജെ യേശുദാസ്. യേശുദാസിനെ, അദ്ദേഹത്തിന്റെ ഛായാചിത്രം സമര്‍പ്പിച്ചാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ പാടാനെത്തിയ കെ.ജെ.യേശുദാസ് വേദിയില്‍ അവതാരകമാരെ അപമാനിക്കും വിധം സംസാരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഈ പ്രചാരണം വ്യാജമാണെന്ന് തെളിയുന്ന രീതിയിലുള്ള വീഡിയോ ഒരു മാധ്യമം പുറത്തു വിട്ടിരിക്കുകയാണ്.
കച്ചേരി പറഞ്ഞതിലും ഏറെ വൈകിത്തുടങ്ങിയതില് സദസും യേശുദാസും അസ്വസ്ഥരായിരുന്നു. സൂര്യ ഫെസ്റ്റിവലിനെ കുറിച്ച് ദീര്‍ഘമായി വിവരിച്ച അവതാരിക വേദിവിടുമ്പോള്‍ യേശുദാസ് നമസ്കാരവും പറഞ്ഞു. ഏഴുമണിയ്ക്കോ മറ്റോ കച്ചേരി ആരംഭിക്കുമ്പോള്‍ അവതാരകരായി എത്തുന്നവര്‍ക്ക് ആറുമണിക്കേ അവതരിപ്പിക്കാനുള്ള സമയം കൊടുക്കാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി ശ്രദ്ധിക്കണം എന്നാണു പാടിത്തുടങ്ങും മുമ്പ് യേശുദാസ് വേദിയില്‍ പറഞ്ഞത്. അവതാരകരുടെ നീണ്ട പ്രസംഗത്തിലെ അസ്വസ്ഥതയാണ് യേശുദാസിന്റെ വാക്കുകള്‍.
എകെജി ഹാളില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി യേശുദാസ് പാടി. സദസില്‍ യേശുദാസിന്റെ പത്നി പ്രഭാ യേശുദാസും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments