ഒരുകാലത്ത് മലയാള സിനിമയിൽ നായകനായി നിറഞ്ഞു നിന്നിരുന്ന താരമാണ് സായ്കുമാര്‍.
പിന്നീട് സഹ നടന്റയെ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും താരത്തിന് ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമകളിലെ തന്റയെ അച്ഛൻ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് താരം. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ എന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും സ്‌നേഹമുള്ള ചേട്ടനായും കൂട്ടുകാരനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ അഭിനയിച്ചിരുന്ന താരത്തിന് ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. എന്നാൽ ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണം മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു.
മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments